ഒകിനാവാൻ ഷോറിൻ റിയൂ കരാട്ടെ ദോ ഷോഗൺ റിയൂ കേരള

കൊകുസായി ഷോഗൺ-റിയൂ കരാട്ടെ ആൻഡ് യമനെ കിസാബ-റിയൂ കൊബുഡോ

logo of Kokusai shogenryu karate kyokai
പരമ്പരാഗത കരാട്ടെയുടെ ഉത്ഭവം മനസിലാക്കി അതിൻ്റെ ആത്മാവ് തൊട്ട് അറിയാൻ ഉള്ള യാത്ര
a famous quote by Shoshin Nagamine

“കരാട്ടെ-ദോ തീർച്ചയായും ഒരു ആയോധന കലയാണ്, അതിൻ്റെ അന്തസത്ത അടിസ്ഥാന സിദ്ധാന്തങ്ങളിലാണ്. മനസ്സിൻ്റെ ശരിയായ പരിശീലനമില്ലാത്ത ഏതൊരു ആയോധനകലയും വെറും മൃഗീയമായ പെരുമാറ്റമായി അധഃപതിക്കുന്നു."

നേതൃത്വം

Kaicho (Grand Master) Takeshi Tamaki

ഹൻഷി തകേഷി തമാകി

കായ്ച്ചോ, കൊകുസായി ഷോഗൺ -റിയൂ കരാട്ടെ -ദോ , ഒക്കിനാവ, ജപ്പാൻ.

Shibu cho (Indian Head) of Okinawa Shorinryu Karate do Shogenryu India. K P Johnson

ക്യോഷി കെ പി ജോൺസൻ

ഷിബുച്ചോ ഇന്ത്യ, ഡയറക്ടർ സൗത്ത് ഏഷ്യ ആൻഡ് യുണൈറ്റഡ് കിങ്ഡം.

Renshi Jose Francis

റെൻഷി ജോസ് ഫ്രാൻസിസ്

സ്റ്റേറ്റ് ഹെഡ്, ചീഫ് ഇൻസ്ട്രക്ടർ ആൻഡ് എക്‌സാമിനർ, കേരളം

ദർശനം

പരമ്പരാഗത കരാട്ടെയുടെ ഉത്ഭവം അറിഞ്ഞു അതിൻ്റെ ആത്മാവ് തിരികെ കൊണ്ടുവരുക

കരാട്ടെ ഒരു വാണിജ്യ സംരംഭമായി മാറിയത് അതിൻ്റെ അടിസ്ഥാന മൂല്യങ്ങളെ ഇല്ലാതാക്കി. ഈ ആയോധനകലയുടെ അടിസ്ഥാന മൂല്യങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത് വ്യക്തിത്വ വികസനം, ബഹുമാനം, സമഗ്രത മുതലായവയെ കേന്ദ്രികരിച്ചാണ്. ഇപ്പോൾ ലാഭം ലക്ഷ്യമാക്കിയുള്ള ഒരു കച്ചവടം മാത്രമായി പലയിടത്തും കരാട്ടെ പരിശീലനം മാറിയിരിക്കുന്നു. ഈ പരിവർത്തനം കരാട്ടെയുടെ സമ്പന്നമായ പൈതൃകത്തെ നശിപ്പിക്കുന്നു. വളർച്ചയ്ക്കും വൈദഗ്ധ്യത്തിനുമുള്ള ആജീവനാന്ത അന്വേഷണത്തിനുപകരം, വെറും ഒരു കായിക ഇനം മാത്രം ആയി പലരും കരാട്ടെ മാറ്റിയിരിക്കുന്നു . നിർഭാഗ്യവശാൽ, ആഗോളതലത്തിൽ നിരവധി ഡോജോകളും ഓർഗനൈസേഷനുകളും ഇപ്പോൾ ബുഡോ തത്വങ്ങളെ മാറ്റിനിർത്തി വാണിജ്യവത്കൃതവും കായികാധിഷ്ഠിതവുമായ മത്സര കരാട്ടെ പതിപ്പിന് ഊന്നൽ നൽകുന്നു. ഞങ്ങളുടെ ലക്‌ഷ്യം കരാട്ടെയുടെ അടിസ്ഥാന മൂല്യങ്ങളെ ബഹുമാനിച്ചു അതിന്റെ അന്തസത്ത ചോർന്നു പോകാതെ യഥാർത്ഥ കരാട്ടെ പരിശീലിക്കുക ആണ്. ഈ തത്വങ്ങൾ പ്രചരിപ്പിക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും ഞങ്ങളുടെ പ്രതിബദ്ധത ഉറച്ചുനിൽക്കുന്നു.

Image of a karate girl practicing Shorin ryu Kerala

നിങ്ങൾ ഒരു തുടക്കക്കാരനാണോ?

നിങ്ങൾ ആത്മവിശ്വാസം വളത്താനും ആക്റ്റീവ് ആയി ഇരിക്കുവാനും ആനന്ദദായകവും ഫലപ്രദായകവുമായ ഒരു മാർഗം അന്വേഷിക്കുവാണോ. എന്നാൽ ഞങളുടെ കരാട്ടെ ക്ലാസ്സിലേക്ക് സ്വാഗതം. ഞങ്ങൾ ബഹുമാനം അച്ചടക്കം വ്യക്തിത്വ വികസനം മുതലായ അടിസ്ഥാന തത്വങ്ങളിൽ ഊന്നിയുള്ള ഒരു പരമ്പരാഗത ശൈലി ആണ് പരിശീലിപ്പിക്കുന്നത്. ഞങ്ങളുടെ നൂതന പരിശീലന പരിപാടി ഏതു പ്രായത്തിലുള്ളവർക്കും എളുപ്പത്തിൽ പിന്തുടരാവുന്നവ ആണ്. ടീം വർക്കും വ്യക്തിഗത വളർച്ചയും കരസ്ഥമാകുന്നതിനൊപ്പം വിലയേറിയ സ്വയം പ്രതിരോധ കഴിവുകളും അഭ്യസിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. കരാട്ടെയുടെ പരിവർത്തന ശക്തി അനുഭവിചെറിയാനുള്ള നിങ്ങളുടെ യാത്ര ഇവിടെ നിന്നും ആരംഭികട്ടെ!

നിങ്ങൾ ഒരു ബ്ലാക്ക് ബെൽറ്റ് ആണോ ?

കേവലം പഞ്ചുകളുടെയും കിക്കുകളുടെയും രൂപത്തിനപ്പുറം നിങ്ങളുടെ കഴിവുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിങ്ങൾക്ക് താല്പര്യമുണ്ടോ. പരമ്പരാഗത ബുങ്കായി അറിഞ്ഞു കരാട്ടെ അതിന്റെ യഥാർഥ രൂപത്തിൽ മനസിലാക്കി നിങ്ങളുടെ സ്കിൽ വളർത്താൻ ആഗ്രഹിക്കുന്നെങ്കിൽ ഞങ്ങളുടെ സ്ഥാപനത്തിൽ ചേരാൻ നിങ്ങളെ ക്ഷണിക്കുന്നു. കേരളത്തിലെ ഏറ്റവും മുതിർന്ന കരാട്ടെ പ്രാക്ടീഷണർമാരിൽ ഒരാളിൽ നിന്ന് പഠിക്കുന്നത് കത്ത ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള നിങ്ങളുടെ ഗ്രാഹ്യത്തെ ആഴത്തിലാക്കാൻ സഹായിക്കും. സമാന ചിന്താഗതിക്കാരായ പരിശീലകർക്കൊപ്പം നിങ്ങളുടെ കഴിവ് കൂടുതൽ ഉയരങ്ങളിലേക്കു കൊണ്ടുപോകാൻ സഹായിക്കും. ഞങ്ങളോടൊപ്പം നിങ്ങളുടെ ആയോധന കല യാത്രയുടെ അടുത്ത ഘട്ടം ആരംഭിക്കട്ടെ.

ഞങ്ങൾക്കൊപ്പം ചേരുക

ജില്ലകൾ, ക്ലബ്ബുകൾ, ഡോജോകൾ എന്നിവയ്‌ക്ക് അംഗത്വങ്ങൾ ലഭ്യമാണ്. ജില്ലാ പ്രതിനിധികളെ അവരുടെ സംഘടനാപരമായ കഴിവുകളും മാനേജ്മെൻ്റ് കഴിവുകളും അടിസ്ഥാനമാക്കി തിരഞ്ഞെടുക്കും. ഏതു സ്റ്റൈൽ പിന്തുടരുന്നവരാണെങ്കിലും മാറ്റ്‌സുബയാഷി ഷോറിൻ റ്യൂ സ്റ്റൈൽ അഭ്യസിക്കാനും പിന്തുടരാനും നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങളെ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാകാൻ ക്ഷണിക്കുന്നു.